സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മന്ത്രിയും സ്പീക്കറും സ്‌റ്റേജിൽ കുഴഞ്ഞു വീണു

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്‌റ്റേജിൽ കുഴഞ്ഞു വീണ് മന്ത്രിയും സ്പീക്കറും. ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിയും സ്പീക്കർ ഗിരീഷ് ഗൗതവുമാണ് കുഴഞ്ഞുവീണത്. റെയ്‌സനിൽ നടന്ന ആഘോഷത്തിനിടെയാണ് കുഴഞ്ഞു വീണത്. ഇരുവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

മാർച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കാൻ സ്റ്റേജനിൽ നിൽക്കുമ്പോഴാണ് പ്രഭുറാം ചൗധരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതാകയുയർത്തലിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യാൻ തുടങ്ങവേയാണ് സ്പീക്കറുടെ ആരോഗ്യനില വഷളായത്.

Related Articles

Back to top button