സ്വര്‍ണ വിലയിൽ ഇടിവ്..നേരിയ ആശ്വാസം…
സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്.തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 80 രൂപയാണ് താഴ്ന്നത്. ഇതോടെ 54,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 6760 ആയി.
അതേസമയം, ഏറെ ദിവസങ്ങളായി വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഇന്നും വ്യാപാരം ഗ്രാമിന് 99 രൂപയിലാണ്.