സ്വരാജ് റൗണ്ടിൽ ഗതാഗത കുരുക്കും ആശങ്കയുമുണ്ടാക്കി ആന….പൊലീസെത്തി ആനയെയും പാപ്പാനെയും തളച്ചു…

നഗരത്തിൽ ഗതാഗത കുരുക്കും ആശങ്കയുമുണ്ടാക്കി ഗണേശനെന്ന ആനയുമായി പാപ്പാൻ്റെ സഞ്ചാ രം. തൃശൂർ ന​ഗരത്തിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. ആനയുമായി പാപ്പാൻ സ്വരാജ് റൗണ്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറിലേറെ സ്വരാജ് റൗണ്ടിൽ തമ്പടിച്ചു. ഇതോടെ സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടായി. സ്വരാജ് റാണ്ടിലെത്തിയ പൊലീസ് ആനയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാപ്പാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് സംഘം റൗണ്ടിലെത്തി ആനയേയും പാപ്പാനേയും സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
പൊലീസ് നിർദ്ദേശിച്ചിട്ടും ആനയെ നിയന്ത്രിക്കാൻ തയ്യാറാവാതെ പാപ്പാൻ ആനപ്പുറത്തിരിക്കുകയായിരുന്നു. സ്വരാജ് റൗണ്ടിൽ നിന്ന് പൊലീസ് അകമ്പടിയിൽ പാപ്പാനും ആനയും കൊക്കാല ജംഗ്ഷനിലേക്ക് കൊണ്ടു വരികയും ആനയെ ഉടമയുടെ വീട്ടിൽ തളയ്ക്കുകയുമായിരുന്നു. കൂർക്കഞ്ചേരിയിലെ ഉടമയുടെ വീട്ടിലേക്കാണ് ആനയെ എത്തിച്ച് തളച്ചത്. കണക്കച്ചാൽ ഗണേശൻ എന്ന ആനയുമായി പാപ്പാൻ സിയാദാണ് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചതെന്നാണ് വിവരം. കൂർക്കഞ്ചേരി കടക്കാച്ചൽ വീട്ടിൽ നജീലിന്റെ ആനയാണ് ​ഗണേശൻ.

ഉടമ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. അവരെ വിളിച്ച് കിട്ടിയില്ല, സുഹൃത്തിനെ വിളിച്ചാണ് കാര്യങ്ങൾ അന്വേഷിച്ചതെന്ന് കൂർക്ക ഞ്ചേരിയിലെ വീട്ടിലെത്തിയ പൊലീസ് പറഞ്ഞു. എന്താണ് സംഭവമെന്ന് അന്വേഷിച്ചുവരികയാണ്. സംഭവം അറിഞ്ഞാണ് സ്ഥ ലത്തെത്തിയത്. ആനയെ സുരക്ഷിതസ്ഥാന ത്തേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു . അതേസമയം, പാപ്പാൻ മദ്യ ലഹരിയിലാണെന്നാണ് ഉയരുന്ന സംശയം.

Related Articles

Back to top button