സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനശ്രദ്ധ ആകർഷിച്ച സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരൻ. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാം രഹസ്യമായാണ് നടത്തുന്നത്. എന്നാൽ സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭർത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തുന്നത്. ഏറെ നാളായുള്ള മകളുടെ പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കൃഷ്ണകുമാർ വിവാഹം നടത്തുന്നതെന്നാണ് വിവരം. പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വർണക്കടത്ത് കേസിന് മുൻപേ സ്വപ്നയുടെ മകൾ കാഞ്ഞിരംപാറയിലെ യുവാവുമായി പ്രണയത്തിലായിരുന്നു.

Related Articles

Back to top button