സ്വന്തമായി വീടില്ല… മാസ ശമ്പളം 25,000….

കോട്ടയം: നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്ത് വഹകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേരുന്നതാണ് ഇത്. വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും ചാണ്ടി ഉമ്മൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

സ്വന്തമായി വീടോ സ്ഥലമോ ഇല്ല, 25000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ കൈയ്യിലുള്ളത് 15000 രൂപ മാത്രമാണ്. തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനടക്കം മൂന്ന് ക്രിമിനൽ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.

Related Articles

Back to top button