സ്വന്തം മണ്ഡലത്തിൽ കെ രാധാകൃഷ്ണന് വൻ വോട്ട് ചോർച്ച….ആലത്തൂരിൽ ബിജെപി വോട്ടുകൾ കൂടി….
നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കെ രാധാകൃഷ്ണന് സ്വന്തം മണ്ഡലമായ ചേലക്കരയിൽ 23000ത്തോളം വോട്ടുകൾ കുറഞ്ഞു. ആലത്തൂരിലൊന്നാകെ ബിജെപി കഴിഞ്ഞ തവണത്തേക്കാൾ അധികം നേടിയത് ഒരു ലക്ഷത്തോളം വോട്ടുകൾ. തൃശൂരിനോട് ചേർന്ന് കിടക്കുന്ന ആലത്തൂരിലും താമസിയാതെ ബിജെപി വെല്ലുവിളി ഉയർത്തുമോ എന്ന ആശങ്കയുയർന്ന് കഴിഞ്ഞു. ആലത്തൂരിൽ ബിജെപിക്ക് നൂറ് ശതമാനത്തിലേറെയാണ് വോട്ട് വർധനയുണ്ടായത്. കുന്ദംകുളത്ത് 12150, വടക്കാഞ്ചേരി 12801, ചേലക്കര 11841, ചിറ്റൂർ 14272, തരൂർ 15597, നെന്മാറ 14522, ആലത്തൂർ 15653 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് പക്ഷ വോട്ടുകളിൽ വൻ ഇടിവുണ്ടായത്. ആലത്തൂരിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 2019നേ അപേക്ഷിച്ച് ഉയർന്ന വോട്ടുകൾ. 60 ശതമാനം മുതൽ 110 ശതമാനം വരെ വോട്ടുയർന്നു