സ്വതന്ത്രവും നീതിപൂർവവുമായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ…

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് നടപടികൾ വിജയകരമായി പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവരെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യപ്രക്രിയയുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിപൂർവവുമായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനായത് സന്തോഷകരമാണ്. സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടപടികൾ പൂർത്തിയായത്.
ഈ ബൃഹദ്പ്രക്രിയയോട് സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും, പ്രത്യേകിച്ച് ജില്ലാതലത്തിൽ റിട്ടേണിങ് ഓഫീസർമാരായി പ്രവർത്തിച്ച ജില്ലാ കളക്ടർമാർ, അവരുടെ കീഴിൽ പ്രവർത്തിച്ച ജീവനക്കാർ എന്നിവർക്കും സംസ്ഥാന പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിച്ച എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും സേനാംഗങ്ങൾക്കും സംസ്ഥാനസർക്കാരിനും രാഷ്ട്രീയകക്ഷി നേതാക്കൾക്കും അവരുടെ പ്രവർത്തകർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നന്ദി അറിയിച്ചു.

Related Articles

Back to top button