സ്വകാര്യ ഹോട്ടലിലെ ജീവനക്കാരൻ കഞ്ചാവുമായി പിടിയിൽ
അമ്പലപ്പുഴ: ആലപ്പുഴയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ യുവാവിനെ കഞ്ചാവുമായി പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് കാക്കാഴം യാഷിൻ മൻസിലിൽ അഷറഫലിയുടെ മകൻ തലാൽ (23) ആണ് അറസ്റ്റിലായത്. കളർകോട് ഭാഗത്തുവെച്ച് 30 ഗ്രാം കഞ്ചാവുമായാണ് ഇയ്യാളെ പൊലീസ് പിടികൂടിയത്.ഇതിനു മുൻപ് എക്സൈസ് സംഘവും ഇയ്യാളെ പിടികൂടിയിട്ടുണ്ട്. അമ്പലപ്പുഴ ഡി.വൈഎസ്.പി ബിജു വി നായരുടെ കീഴിലുള്ള ആൻ്റി ഡ്രഗ് സ്ക്വാഡിലെ എസ്.ഐ പീറ്റർ അലക്സാണ്ടർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവ്യർ, സിവിൽ പൊലീസ് ഓഫീസർമാരായ ബിനോയ്, ടോണി, രാജീവ്, ദിനു എന്നിവരാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്