സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്..റിയാസും ഭാര്യ വീണയും 3 രാജ്യങ്ങളിലേക്കും….
മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് പുറപ്പെട്ടു.സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് യാത്ര .ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രി യാത്ര തിരിച്ചത് .മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം.മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല . സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുബായ്ക്ക് പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിനു യാത്ര അനുമതി.