സ്വകാര്യ ഭാഗത്ത് പ്രഷർ പമ്പ് തിരുകി കാറ്റടിച്ചു…19കാരൻ….

സ്വകാര്യ ഭാഗത്ത് പ്രഷർ എയർ പൈപ്പ് തിരുകി കാറ്റടിച്ചതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. 19കാരനായ കാർ ക്ലീനർ വിജയ് ആണ് ചികിത്സയിൽ കഴിയുന്നത്. യുവാവിന്റെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. വിജയെ അതിക്രൂരമായ രീതിയിൽ പീഡിപ്പിച്ച മോഹിത് എന്ന പ്രതി ഒളിവിലാണ്.

കാർ വാഷിങ് സ്ഥാപനത്തിൽ വെച്ച് വിജയും മോഹിത് എന്നയാളും തമ്മിൽ വാക്കേറ്റമുണ്ടായി. വിജയിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ മോഹിത് ദേഹത്ത് കയറിയിരുന്ന ശേഷം പ്രഷർ പമ്പ് വാൽവ് തുറന്ന് സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയിന്‍റെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. മോഹിത്തിനെതിരെ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം.

Related Articles

Back to top button