സ്വകാര്യ ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം..മറ്റൊരു ഡ്രൈവർ പിടിയിൽ…
കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ഡ്രൈവർ കൊലപ്പെടുത്താൻ ശ്രമിച്ചു.ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.ആക്രമണത്തിൽ കോട്ടക്കൽ സ്വദേശി നൗഷാദിന് ഗുരുതരപരുക്കേറ്റു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ ഷഹീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.