സ്വകാര്യാവയവ ചിത്രം സംപ്രേഷണം ചെയ്ത് ന്യൂസ് ഏജൻസി… ചെയ്തത് താനെന്ന് വെളിപ്പെടുത്തി യുവാവ്

കഴിഞ്ഞ ദിവസം സൂര്യ​ഗ്രഹണം റിപ്പോർട്ട് ചെയ്തതിൽ സംഭവിച്ച ഒരു വൻ അബദ്ധത്തിന്റെ പേരിൽ ആകെപ്പാടെ നാണക്കേടിലായിരിക്കുകയാണ് മെക്സിക്കോയിലെ ഒരു വാർത്താ ഏജൻസി. അബദ്ധത്തിൽ ഒരു പുരുഷന്റെ സ്വകാര്യാവയവമാണ് വാർത്താ ഏജൻസി എയർ ചെയ്തത്. അതോടെ എന്ത് ചെയ്യണം എന്ന അവസ്ഥയിലായിപ്പോയി അവതാരകരും.ആർസിജി മീഡിയയുടെ 24/7 വാർത്താ പരിപാടിയിൽ മൂന്ന് അവതാരകർ ചേർന്ന് സൂര്യഗ്രഹണത്തിൻ്റെ ഫൂട്ടേജ് കാണിക്കുകയായിരുന്നു. ജനങ്ങൾ അയച്ചുകൊടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ആ സമയത്ത് ചാനൽ കാണിച്ചു കൊണ്ടിരുന്നത്. പെട്ടെന്നാണ് ചാനൽ അബദ്ധത്തിൽ ഒരാളുടെ സ്വകാര്യാവയവത്തിന്റെ വീഡിയോ കാണിച്ചത്.
ഇതോടെ, ആകെ സ്തംഭിച്ചുപോയ വനിതാ വാർത്താ അവതാരകർ എന്ത് ചെയ്യണം എന്നറിയാതെ നിശബ്ദരായി മാറുകയായിരുന്നു. ആ സമയത്ത് പുരുഷ അവതാരകൻ ആ രം​ഗം കൈകാര്യം ചെയ്യുകയായിരുന്നു. ഏതോ ഒരു കാഴ്ചക്കാരനാണ് തന്റെ സ്വകാര്യാവയവങ്ങളുടെ വീഡിയോ ചാനലിലേക്ക് അയച്ചു കൊടുത്തത്.
ജനങ്ങളുടെ സൂര്യ​ഗ്രഹണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ തങ്ങളുമായി പങ്ക് വയ്ക്കാൻ ആളുകളോട് ആവശ്യപ്പെട്ട ന്യൂസ് ഏജൻസി അവസാനം വല്ലാത്തൊരു അനുഭവത്തിലാണ് എത്തി നിന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അതേസമയം ആ വീഡിയോ അയച്ചുകൊടുത്തത് താനാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ഒരാൾ സോഷ്യൽ മീഡിയയിലൂടെ മുന്നോട്ട് വന്നു.

Related Articles

Back to top button