സ്റ്റെയർകേസിൻ്റെ കൈവരിയിൽ തല കുടുങ്ങി…അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി….

തിരുവനന്തപുരം: വീട്ടിലെ സ്റ്റെയര്‍കേസ് കൈവരിയില്‍ മധ്യവയസ്‌ക്കന്റെ തല കുടുങ്ങി. ചാക്ക് തുരുവിക്കല്‍ ആയത്തടി ലൈനിലുള്ള വീട്ടിലെ മധ്യവയസ്‌ക്കന്റെ തലയാണ് കൈവരിയില്‍ കുടുങ്ങിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തിയാണ് ഇയാളെ രക്ഷിച്ചത്. അഗ്നിശമന സേന സ്റ്റെയര്‍കേസ് കൈവരിയുടെ കമ്പി മുറിച്ചുമാറ്റുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി വി, ഓഫീസര്‍നമാരായ ശരത്, സുബിന്‍, അന്‍സീം, സാം, ഷിജോ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Related Articles

Back to top button