സ്റ്റാര്‍ലൈനര്‍ വിക്ഷേപണം വിജയം..സുനിതാ വില്യംസ് ബഹിരാകാശത്തേക്ക്…
ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാര്‍ലൈനര്‍ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റിന്റെ വിക്ഷേപണം വിജയകരമായി നടന്നു.നാസയുടെ പരീക്ഷണ പൈലറ്റുമാരായ ബുച്ച് വിൽമോറും സുനി വില്യംസും പുതിയ ബഹിരാകാശ പേടകം പറത്തിയ ആദ്യ വ്യക്തികളായി.ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിൽ നിന്ന് രാവിലെ 10:52 നായിരുന്നു വിക്ഷേപണം.സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാണ് ഇത്. മെയ് ആറിനാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചത്. അന്ന് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് വിക്ഷേപണം മാറ്റി വയ്‌ക്കുകയായിരുന്നു.