സ്റ്റാഫ് നഴ്സിനെ കടന്നുപിടിച്ച ആരോഗ്യ വകുപ്പ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
അമ്പലപ്പുഴ: സ്റ്റാഫ് നഴ്സിനെ കടന്നുപിടിച്ച അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെൻ്റർ ഡ്രൈവർ ചേർത്തല വെട്ടക്കൽ മംഗലശേരി രമേശൻ (55)നെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടുത്തെ . സ്റ്റാഫ് നഴ്സ് നൽകിയ പരാതിയെ തുടർന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം അമ്പലപ്പുഴ പോലീസ് രമേശനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഡ്യൂട്ടി സമയത്ത് മാസ്ക് വാങ്ങാനായെത്തിയ രമേശൻ തന്നെ ലൈംഗിക ചുവയോടെ കയറിപ്പിടിച്ചെന്നാണ് ഇവർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതി എ.എം.ഒ പിന്നീട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കൈമാറുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ശശികല അന്വേഷണ വിധേയമായി രമേശനെ സസ്പെൻ്റ് ചെയ്തിതിരുന്നു.