സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ തീപ്പിടിത്തം

മലപ്പുറം: സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ തീപ്പിടിത്തം. മലപ്പുറം മേൽമുറി പടിഞ്ഞാറേമുക്കിൽ പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തമുണ്ടായത്. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. പടക്ക ശേഖരമുൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളാണ് പൊലീസ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കിയത്.

Related Articles

Back to top button