സ്ഫോടകവസ്തു ശേഖരം പിടികൂടി

മലപ്പുറം: വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി. ജലാറ്റിൻ സ്റ്റിക്, ഇലക്ട്രിക് ഡിറ്റേനേറ്റർ, സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. സംഭവത്തില്‍ നാല് പേർ കസ്റ്റഡിയിലായിട്ടുണ്ട്. ക്വാറിയിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചുനൽകുന്ന ആളുടെ പാലക്കാട് നടുവട്ടത്തെ വീട്ടിൽ നിന്നും സ്ഫോടകവസ്തു ശേഖരം പിടിച്ചിട്ടുണ്ട്. വളാഞ്ചോരിയിലെ ക്വാറിയിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടുത്തെ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതോടെയാണ് ക്വാറിയിലേക്ക് സ്ഫോടകവസ്തുക്കളെത്തിക്കുന്ന സ്വാമിദാസൻ എന്നയാളിലേക്ക് പൊലീസെത്തുന്നത്. തുടര്‍ന്ന് സ്വാമിദാസന്‍റെ നടുവട്ടത്തെ വീട്ടിലെത്തിയപ്പോള്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. സ്വാമിദാസൻ, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണൻ, രവി എന്നവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Articles

Back to top button