സ്പാനിഷ് താരം ലമിന്‍ യമാലിന്റെ പിതാവിന് കുത്തേറ്റു..കാരണം…

സ്പാനിഷ് ഫുട്‌ബോള്‍ ടീം അംഗം ലമിന്‍ യമാലിന്റെ പിതാവ് മുനിര്‍ നസ്രോയിക്ക് അജ്ഞാതന്റെ ആക്രമണിത്തില്‍ പരിക്ക്. താരത്തിന്റെ പിതാവിന് കത്തികൊണ്ട് ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോർട്ട്.ബുധനാഴ്ച വൈകീട്ട് സ്പെയിനിലെ വടക്കുകിഴക്കന്‍ പട്ടണമായ മറ്റാറോയിലെ ഒരു കാര്‍ പാര്‍ക്കില്‍വെച്ചായിരുന്ന സംഭവം. മുനിര്‍ നസ്രോയിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റാറോയിലെ റോക്കഫോണ്‍ഡയിലാണ് യാമലിന്റെ കുടുംബം താമസിക്കുന്നത്.വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ മുനിറും പ്രദേശത്തെ ഏതാനും ചിലരുമായി തകര്‍ക്കമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനു ശേഷം മടങ്ങിപ്പോയ ഇവര്‍ തിരികെയെത്തി മുനിറിനെ ആക്രമിക്കുകയായിരുന്നു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഏതാനും ചിലരെ അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button