‘സ്‌നേഹിച്ചിട്ടും ചൂഷണം ചെയ്തു..തന്നെ കൊല്ലാന്‍ നോക്കി’..യുവതിയെ കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ഡയറിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

ബംഗളൂരുവില്‍ 29കാരിയെ കൊലപ്പെടുത്തി 59 കഷ്ണങ്ങളായി വെട്ടിനുറുക്കിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് മഹാലക്ഷ്മിയെ കൊന്ന വിവരം പ്രതി മുക്തി രഞ്ജന്‍ റോയ് തന്റെ ഡയറിയിൽ കുറിച്ചിരുന്നു.മഹാലക്ഷ്മി സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും കൊല്ലാന്‍ നോക്കിയെന്നുമാണ് പ്രതി ഡയറിയില്‍ കുറിച്ചത്.രണ്ട് വര്‍ഷത്തിനു ശേഷമാണ് മുക്തി രഞ്ജന്‍ തന്റെ നാടായ ഒഡിഷയിലെ ധസൂരിയിലേക്ക് മടങ്ങിയെത്തുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ട് കൊലപാതകത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ അമ്മയോട് പങ്കുവച്ചുവെന്നാണ് പോലീസ് പറയുന്നത്.അന്ന് രാത്രി വീട്ടില്‍ കഴിഞ്ഞ മുക്തി രഞ്ജന്‍ അച്ഛന്റെ സ്‌കൂട്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി മരക്കൊമ്പില്‍ തൂങ്ങി മരിക്കുകയായിരുന്നു. കൊലപാതകത്തേക്കുറിച്ചും കൊലചെയ്യാനുണ്ടായ കാരണങ്ങളും പ്രതി ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

മഹാലക്ഷ്മിയെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ അവര്‍ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നുമാണ് മുക്തി രഞ്ജന്‍ പറയുന്നത്. യുവതി തന്നെ കൊല്ലാന്‍ നോക്കിയതുകൊണ്ടാണ് കൊല നടത്തേണ്ടി വന്നതെന്നും ആരോപിക്കുന്നു. ഒഡീഷയിലും ഇംഗ്ലീഷിലുമായാണ് ഡയറി എഴുതിയിരിക്കുന്നത്. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ സെപ്റ്റംബര്‍ മൂന്നിന് തന്നെയാണ് പ്രതി ഡയറി എഴുതി തുടങ്ങിയത്. കൊല നടത്തിയതിനു പിന്നാലെ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് അവസരം ലഭിച്ചില്ല.

മഹാലക്ഷ്മി മകനെ ചൂഷണം ചെയ്‌തെന്നും അത് അവനെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു എന്നുമാണ് അമ്മ പറയുന്നത്. മകന്റെ സ്വര്‍ണ മാലയും മോതിരവും വരെ മഹാലക്ഷ്മി കൈക്കലാക്കിയെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തേക്കുറിച്ച് ബന്ധുവിനോടും മുക്തി രഞ്ജന്‍ വെളിപ്പെടുത്തിയിരുന്നു. ബംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ടതിനു പിന്നാലെയാണ് ഫോണ്‍ വിളിച്ച് വിവരം പറയുന്നത്. സംഭവം നടന്ന ദിവസം മഹാലക്ഷ്മി കത്തി മുനയില്‍ നിര്‍ത്തി മുക്തി രഞ്ജനേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് മഹാലക്ഷ്മിയെ കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് കറിക്കത്തികൊണ്ടാണ് മൃതദേഹം 59 കഷ്ണമാക്കി. മഹാലക്ഷ്മിക്കു വേണ്ടി എട്ട് ലക്ഷത്തോളം രൂപ ചെലവാക്കിയെന്നും അവള്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് യുവതിയെ താന്‍ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പരാതികൊടുത്തിരുന്നതായും ബന്ധുവിനോട് മുക്തി രഞ്ജന്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button