സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മാത്രം കൂടെ നിന്നവർ… അധികാരക്കൊതി പുറത്തുവന്ന കാലം… എം. എ ബേബി

സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇത്രയും നാൾ പാർട്ടിക്ക് ഒപ്പം നിന്നവർ പാർട്ടി വിട്ടെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും എം. എ ബേബി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതെ വന്നതോടെയാണ് പലരും പാർട്ടി വിട്ടത്. ഇത്രയും നാൾ പാർട്ടിക്ക് ഒപ്പം നിന്നവരാണ് തെരഞ്ഞെടുപ്പ് എടുത്തപ്പോൾ പാർട്ടി വിട്ടത്. സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രവണതകളാണ് പാർട്ടിയിൽ കടന്നുകൂടിയത്. ചില സഖാക്കൾ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാത്രമായിരുന്നു അവർ കണ്ട പാർട്ടി പ്രവർത്തനം. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ചിലരിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെറ്റുകൾ തിരുത്തുമെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button