സ്ത്രീയുടെ തലയിൽ മുഴ… വേദനയില്ല… സ്കാനിൽ….

52 കാരിയായ സ്ത്രീ കുട്ടിക്കാലം മുതൽ തലയോട്ടിയിൽ മുഴയുമായി ജീവിച്ചു വരികയായിരുന്നു. എന്നാൽ ഇതുവരെ അവർ ചികിത്സ തേടിയിരുന്നില്ല. മുഴയിൽ നിന്ന് വേദന അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ വീക്കം ഏകദേശം ആറ് ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയിലും വളർന്നിരുന്നു. എംആർഐ സ്കാൻ ചെയ്തപ്പോഴാണ് തലയുടെ പിൻബാഗത്ത് മുടി കെട്ടി വച്ചതുപോലെ ബണ്ണിന്റെ വലിപ്പത്തിലുള്ള മുഴ കണ്ടെത്തിയത്. തലയിൽ കല്ല് ഗോള രൂപത്തിലുള്ള കൊഴുപ്പ് അടിഞ്ഞതാണ്. വെള്ളവും മുടിയും പ്രോട്ടീനായ കെരാറ്റിൻ ബോളുകളും നിറഞ്ഞ നിലയിലായിലായിരുന്നു. ശ്രീ സത്യസായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാർ മുഴ നീക്കം ചെയ്തു.മുടിയുടെയും നഖങ്ങളുടെയും ചർമത്തിന്റെയും പുറംപാളികളിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീനാണ് കെരാറ്റിൻ. ഇവയെ സംരക്ഷിക്കുന്നതിനും അവയെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും ഒരു ബാഹ്യ സംരക്ഷണവും ആന്തരിക ഘടനാപരമായ പ്രോട്ടീനും ആയി പ്രവർത്തിക്കുന്നു. ഇതിന്റെ വളർച്ച മൂലമുണ്ടാകുന്ന മുഴകളെ ഡെർമോയിഡ് സിസ്റ്റുകൾ എന്ന് വിളിക്കുന്നു, ഇത്തരത്തിൽ കോശങ്ങളിൽ നിന്ന് വളരുന്ന മുഴകൾ പലപ്പോഴും തലയിലും കഴുത്തിലും അടക്കമുള്ള ശരീര ഭാഗങ്ങളിൽ മുഴകളായി പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം മുഴകളുടെ വികാസത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, അവ പൊതുവെ നിരുപദ്രവകരവും വേദന രഹിതവും ആണെന്നാണ് ഡോക്ടർമാർ വിലിയിരുത്തുന്നത്. എന്നാൽ, ചില ഘട്ടങ്ങളിൽ അവ അണുബാധകളും, അടുത്തുള്ള എല്ലുകൾക്ക് കേടുപാടുകളും ഉണ്ടാക്കുന്നതിലേക്ക് നയിച്ചേക്കാം.

Related Articles

Back to top button