സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ചു..യുവാവ് പിടിയിൽ…
സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം ഏണിക്കര മിത്രക്കോണം ആദർശ് ഭവനിൽനിന്ന് ഏണിക്കര തരിമണ്ണൂർ ശിവകൃപ വീട്ടിൽ തമാസിച്ചിരുന്ന ആദർശ് ബാബുവാണ് (28) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ഇരിഞ്ചയം വേങ്കവിള ദേവിയോട്ടുകോണം സുനിഭവനിൽ വാടകക്ക് താമസിച്ചുവന്ന അനുവാണ് (24) പരാതി നൽകിയത്.
വീട്ടിൽ നിന്നും സ്ത്രീധനം വാങ്ങിനൽകണമെന്ന് പറഞ്ഞ് ഭർത്താവ് നിരന്തരം ശാരീരകമായും മാനസികമായും ഉപദ്രവിക്കുകയും ജാതി പറഞ്ഞും സൗന്ദര്യം കുറവാണെന്ന് പറഞ്ഞും ആക്ഷേപിക്കുകയും ചെയ്തെന്ന് അനു പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ പൊലീസ് നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.