സ്ത്രീകൾ വ്‌ളോഗറെ കെട്ടിയിട്ട് തല്ലി.. നഗ്നദൃശ്യം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന്‌ പരാതി…

അട്ടപ്പാടി: തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ വ്‌ളോഗറെ കെട്ടിയിട്ട് തല്ലി. കോട്ടത്തറ ചന്തക്കട സ്വദേശിയായ മുഹമ്മദലി ജിന്നയെന്ന വ്‌ളോഗറെയാണ് സ്ത്രീകള്‍ കെട്ടിയിട്ട് തല്ലിയത്. സ്ത്രീകളുടെ നഗ്നദൃശ്യം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന്‌ ആരോപിചായിരുന്നു ആക്രമണം. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ പരാതി.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകള്‍ മുഹമ്മദലിയെ അന്വേഷിച്ചെത്തുകയും പിടികൂടുകയുമായിരുന്നു. അഗളി പൊലീസ് എത്തിയാണ് വ്‌ളോഗറെ കെട്ടഴിച്ചു വിട്ടത്. രണ്ടുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button