സ്ത്രീകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ, 20- 40 വയസ്സ് വരെയുള്ള എല്ലാ സ്ത്രീകൾക്കും അപേക്ഷിക്കാം

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ നൽകുന്നു. സൗജന്യ സിലായ് മെഷീൻ യോജന 2022 പദ്ധതിയ്ക്ക് കീഴിലാണ് സ്ത്രീകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ തയ്യൽ മെഷീൻ ലഭിക്കുന്നതിനായി, 20 മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും അപേക്ഷിക്കാം. എല്ലാ സംസ്ഥാനങ്ങളിലേയും 50,000 ത്തിലധികം സ്ത്രീകൾക്ക്, സൗജന്യ തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ആധാർ കാർഡ്, ജനന തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, യുണീക്ക് ഡിസെബിലിറ്റി ഐഡി, വിധവ സർട്ടിഫിക്കറ്റ്, മൊബൈൽ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.സൗജന്യ തയ്യൽ മെഷീൻ പദ്ധതിയ്ക്ക് അപേക്ഷിക്കാൻ സൗജന്യ സിലായ് മെഷീൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.india.gov.in ) സന്ദർശിക്കുക. ഹോംപേജിൽ, Apply for Free Sewing Machine’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഒരു അപേക്ഷാ ഫോം പേജ് പി.ഡി.എഫ് ഫോർമാറ്റിൽ സ്ക്രീനിൽ കാണുവാൻ സാധിക്കും. ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ആവശ്യമായ വിവരങ്ങളായ പേര്, പിതാവ്, / ഭർത്താവിന്റെ പേര്, ജനന തിയതി എന്നിവ നൽകി പൂരിപ്പിക്കുക. എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം നിങ്ങളുടെ അപേക്ഷാ ഫോമിനൊപ്പം ഫോട്ടോ ചേർത്ത് എല്ലാ രേഖകളും ബന്ധപ്പെട്ട ഓഫീസിൽ നൽകുക. ഇതിനായി, സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് എന്നിവയെ സമീപിക്കാം. ഓഫീസർ രേഖകളിൽ നിങ്ങൾ നൽകിയിരിക്കുന്ന വിവരങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തും. പരിശോധിച്ച ശേഷം നിങ്ങൾക്ക് സൗജന്യ തയ്യൽ മെഷീൻ നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button