സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ..കോൺഗ്രസ്….

സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നൽകുമെന്ന് ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം .ഇതിന് പുറമെ മറ്റ് ഒന്‍പത് ഉറപ്പുകളാണ് കോൺഗ്രസ് ജനങ്ങൾക്ക് നൽകുന്നത് . രണ്ട് ലക്ഷം രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട് . കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആന്ധ്രാപ്രദേശിന് 10 വര്‍ഷത്തേക്ക് പ്രത്യേക കാറ്റഗറി പദവി ഉറപ്പാക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് എപിസിസി അധ്യക്ഷ വൈ എസ് ശര്‍മിള വ്യക്തമാക്കി.

‘ഓരോ ദരിദ്ര കുടുംബത്തിനും പ്രതിമാസം 8500 രൂപ ലഭിക്കും, മഹിളാ മഹാലക്ഷ്മി പദ്ധതിയില്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും ഇത് നല്‍കുക. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവിലയില്‍ 50 ശതമാനം അധികമായി നല്‍കും, തൊഴിലുറപ്പ് പദ്ധതിയില്‍ മിനിമം വേതനം പ്രതിദിനം 400 രൂപയായി വര്‍ധിപ്പിക്കും, കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടവ.ഭവനരഹിതരായ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വിലയുള്ള വീടും ഗുണഭോക്താക്കള്‍ക്ക് 4000 രൂപയും വികലാംഗര്‍ക്ക് 6000 രൂപയും സാമൂഹിക സുരക്ഷാ പെന്‍ഷനും നല്‍കുമെന്നും കോൺഗ്രസ് വാഗ്ദാനം നൽകി .

Related Articles

Back to top button