സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു..ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ യാത്രക്കാരന് കുത്തേറ്റു….

ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. ട്രെയിനിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത് .ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. പയ്യോളിക്കും വടകരക്കുമിടയിൽ വെച്ചാണ് അക്രമം ഉണ്ടായത്.അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

Related Articles

Back to top button