സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി… വീഡിയോ പകര്‍ത്തി… കൂട്ടബലാത്സംഗം ചെയ്തെന്നും ആരോപണം…

രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും ആരോപണമുണ്ട്. നിസഹായകരായ സ്ത്രീകളെ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ട്.വീഡിയോ വൈറലായതോടെ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. കടുത്ത നടപടിയും ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറംപുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെയാണ് ക്രൂരതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ്‌തേയി വിഭാഗത്തിലുള്ളവരാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് ആരോപണം. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്തെയ് -കുകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ഐടിഎല്‍എഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വര്‍ഗ കമ്മീഷനിലും പരാതി നല്‍കി.

Related Articles

Back to top button