സ്ത്രീകളെ ഓഫീസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു..ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ ആരോപണം….

ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണം.ആര്‍എസ്എസ് അംഗം ശന്തനു സിന്‍ഹയാണ് ആരോപണവുമായി എത്തിയത്.അമിത് മാളവ്യ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, പശ്ചിമ ബംഗാളിലെ പാർട്ടി ഓഫീസുകളിലും വച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം.

അതേസമയം ശന്തനുവിന്റെ ആരോപണം തീര്‍ത്തും തെറ്റാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തകയാണ് ലക്ഷ്യമെന്നും അമിത് മാളവ്യ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ശന്തനുവിനെതിരെ അമിത് മാളവ്യ 10 കോടിയുടെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിട്ടുണ്ട് .

Related Articles

Back to top button