സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന കള്ളനെ കയ്യോടെ പൊക്കി സി.സി.ടി.വി…
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചു കൊണ്ടു പോകുന്ന കള്ളന്മാർ പല നാടുകളിലും കാണും. അതുപോലെ മധ്യപ്രദേശിൽ അത്തരം ഗാങ്ങുകൾ തന്നെയുണ്ട്. എന്തായാലും, അതിലൊരാളുടെ ദൃശ്യം കഴിഞ്ഞ ദിവസം സിസിടിവിയിൽ പതിഞ്ഞു.ജബൽപൂരിലെ വിജയനഗർ, പനഗർ എന്നിവിടങ്ങളിലാണ് അടുത്തിടെ ഇത്തരത്തിലുള്ള നിരവധി മോഷണം നടന്നിരിക്കുന്നത്. ജബൽപൂരിലെ പനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിൽഗവൻ ഗ്രാമത്തിൽ നടന്ന മോഷണത്തിൽ സുനിത കോറി എന്ന സ്ത്രീയും മറ്റ് ഗ്രാമവാസികളും ചേർന്ന് പരാതി നൽകിയിരുന്നു. ഒറ്റരാത്രി തന്നെ നിരവധി അടിവസ്ത്രങ്ങൾ കള്ളന്മാർ മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. ഗ്രാമവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലാലു താക്കൂർ എന്നറിയപ്പെടുന്ന വിജയ് താക്കൂർ എന്നൊരാളെ അറസ്റ്റ് ചെയ്തതായി പനഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് സിംഗ് പറഞ്ഞു. മോഷ്ടിച്ച ശേഷം അടിവസ്ത്രം വലിച്ചുകീറുകയും വലിച്ചെറിയുകയുമാണ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. പ്രതിയിൽ നിന്നും മോഷ്ടിച്ച നിരവധി വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ മുൻപും നിരവധി കേസുകളുണ്ട്.