സ്ട്രോങ് റൂമുകള്‍ തുറന്നു..ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍…

സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു.ആദ്യ പടിയായി സ്ട്രോങ് റൂമുകൾ തുറന്നു തുടങ്ങി. രാവിലെ ആറ് മണിയോടെയാണ് സ്ട്രോങ് റൂമുകൾ തുറന്ന് തുടങ്ങിയത്.എന്നാൽ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വോട്ടിങ് മെഷീനുകൾ മാറ്റുക.വോട്ടെണ്ണൽ മുറികളിലേക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും (ഇവിഎം) തപാൽ ബാലറ്റുകളുടെ പെട്ടികളും ഉടൻ എത്തും. സംസ്ഥാനത്തെ വോട്ടെണ്ണല്‍ നടക്കുന്നത് 20 കേന്ദ്രങ്ങളിലായാണ്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകൾ എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമായിരിക്കും വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക.

Related Articles

Back to top button