സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിൽ മന്ത്രി വി ശിവൻകുട്ടി…
തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. യൂണിഫോം വിതരണം ഉടൻ തന്നെ പൂർത്തിയാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ വിഭാഗത്തിൽ ഒന്ന് മുതൽ നാലു വരെ ക്ളാസുകളുള്ള എൽ പി സ്കൂൾ, ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ പി സ്കൂൾ, ഒന്ന് മുതൽ ഏഴ് വരെയുള്ള യു പി സ്കൂൾ, അഞ്ച് മുതൽ ഏഴ് വരെയുള്ള യു പി സ്കൂൾ, ഒന്ന് മുതൽ നാലു വരെയുള്ള എയിഡഡ് എൽ പി സ്കൂൾ എന്നിവയിലെ വിദ്യാർത്തികൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്.