സ്‌കൂൾ ബസ് തട്ടി അഞ്ച് വയസുകാരൻ മരിച്ചു….

വയനാട്: കണിയാമ്പറ്റയിൽ സ്‌കൂൾ ബസ് തട്ടി വിദ്യാർഥി മരിച്ചു. മൂപ്പൻകാവ് സ്വദേശികളായ ജിനോ – അനിത ദമ്പതികളുടെ മകൻ ഇമ്മാനുവൽ (5) ആണ് വീടിന് സമീപം അപകടത്തിൽപ്പെട്ടത്. സഹോദരിയുടെ അടുത്തേക്കെത്താൻ റോഡ് മുറിച്ച് കടക്കുന്നതിനടിയിലാണ് സ്‌കൂൾ ബസ് തട്ടിയത്. സ്കൂൾ വിടുന്ന സമയത്ത് സഹോദരിയെ കാത്തിരിക്കുകയായിരുന്നു അഞ്ച് വയസുകാരൻ. പള്ളിക്കുന്നിന് സമീപം വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

Related Articles

Back to top button