സ്കൂൾ ബസ് അപകടത്തിൽപെട്ടു…12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്….
കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തിൽപെട്ടത്.