സ്‌കൂൾ ബസിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ച സംഭവം..ഡ്രൈവർ കസ്റ്റഡിയിൽ…

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സ്കൂൾ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.തെങ്കര സ്വദേശി അലി അക്ബറിനെയാണ് മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിനി ഹിബയാണ് സ്കൂളിൽ നിന്നും വന്നിറങ്ങിയ അതേ ബസ് ഇടിച്ച് മരിച്ചത്. വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയ ഹിബ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button