സ്‌കൂൾ പരിസരത്തെ മരത്തിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം…..

വയനാട്ടിൽ സ്‌കൂൾ പരിസരത്തെ മരത്തിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കൊമ്പഴക്കുഴിയിൽ റാഫി (34) ആണ് മരിച്ചത്. നീർവാരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ്സംഭവം.സ്‌കൂളിൻ്റെ ചുറ്റുമതിൽ നിർമ്മാണത്തിനായി എത്തിയതായിരുന്നു റാഫി. ചാഞ്ഞുകിടക്കുന്ന മരക്കൊമ്പ് അപടകഭീഷണിയായതിനാൽ വെട്ടാൻ കയറിയതായിരുന്നു. ഉണങ്ങിയ കമ്പിൽ ചവിട്ടിയപ്പോൾ ഒടിഞ്ഞ് വീണു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles

Back to top button