സ്‌കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി
സ്‌കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരായ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ പിന്‍വശത്തുള്ള എസ്.ടി.ഡിപോട്ട് ഏരിയയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു കൂട്ടബലാത്സംഗം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുജറാത്തിലെ നര്‍മ്മദയിലെ ഡേഡിയാ പാഡയിലാണ് ദാരുണ സംഭവം നടന്നത്.