സ്കൂളുകൾക്ക് നാളെ അവധി
സ്കൂളുകൾക്ക് നാളെ അവധി. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി. ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിൽ സ്കൂളുകൾക്ക് നാളെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധിയാണ്. എന്നാൽ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.