സ്കൂളുകളിലെ ബോംബ് ഭീഷണി.. പിന്നിൽ ഐഎസ്ഐ എന്ന് സൂചന…

ഡൽഹിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ബന്ധമെന്ന് സൂചന .റഷ്യൻ ഐപി അഡ്രസിൽ നിന്ന് വന്ന സന്ദേശത്തിന് പിന്നിൽ ഐഎസ്ഐ ബന്ധമുള്ളവർ ഉണ്ടെന്നാണ് ഡൽഹി പൊലീസിന് ലഭിച്ച വിവരം .ഐപിസി 120 ബി, 506, അടക്കമുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ഇന്നലെ പുലർ‌ച്ചെ നാലോടെയാണ് സ്കൂളുകളുടെ ഔദ്യോ​ഗിക ഇമെയിൽ ഐഡിയിൽ ഭീഷണി സന്ദേശം ലഭിച്ചത്.മയൂര്‍ വിഹാര്‍, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.തുടർന്ന് പോലീസും സംഘവുമെത്തി സ്കൂളുകൾ ഒഴിപ്പിച്ചിരുന്നു . വ്യാജ ഭീഷണിയെന്നാണ് പരിശോധനകളിലെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പമുറമെ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.

Related Articles

Back to top button