സ്കൂളിന് മുന്നിൽ മരം കടപുഴകി വീണു..8 വിദ്യാർഥികൾക്ക് പരുക്ക്…
പാലക്കാട് ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടിൽ തോട്ടര സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക് പരിക്ക്.വിദ്യാർത്ഥികളുടെ പരുക്ക് ഗുരുതരമല്ല. സ്കൂൾ വിട്ട സമയത്താണ് അപകടം നടന്നത്. 4.10ഓടെ സ്‌കൂളിന് സമീപത്തായി നിന്ന പുളിമരം കടപുഴകി വീഴുകയായിയരുന്നു. കുട്ടികളുടെ ദേഹത്തേക്ക് മരത്തിൻ്റെ ചില്ലകളാണ് പതിച്ചത്. അതിനാൽ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റ കുട്ടികൾ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം മുറിച്ചു മാറ്റി.