സ്കൂട്ടർ വാങ്ങിയതിന് പിന്നാലെ തകരാര്‍…ഒല ഷോറൂമിന് തീയിട്ട് യുവാവ്….

അടുത്തിടെ വാങ്ങിയ ഇ-സ്കൂട്ടറിന്റെ സേവനം തൃപ്തകരമല്ലെന്ന് ആരോപിച്ച് കർണാടകയില്‍ ഒല ഇലക്ട്രിക് ഷോറൂമിന് തീയിട്ടു. സംഭവത്തിൽ മുഹമ്മദ് നദീം (26) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെം​ഗളൂരുവിലെ കലബുർ​ഗിയിലാണ് സംഭവം.
മെക്കാനിക്കായ നദീം 1.4 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ മാസമാണ് സ്കൂട്ടർ വാങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും വാഹനത്തിൻ്റെ ബാറ്ററിയിലും ശബ്ദത്തിലും പ്രശ്നങ്ങളുണ്ടായതായി കണ്ടെത്തി. ഇത് പരിഹരിക്കണമെന്ന് നദീം ഷോറൂമിലെത്തി ആവശ്യപ്പെട്ടുവെങ്കിലും ഷോറൂം അധികൃതർ ഇതിൽ നടപടി കൈക്കൊണ്ടില്ല. പല തവണ ഷോറൂമിലെത്തി പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.

Related Articles

Back to top button