സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീക്ക് നേരെ മദ്യപന്റെ ആക്രമണം..പ്രതിയെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു….
പത്തനംതിട്ട തിരുവല്ലയിൽ യുവതിക്ക് നേരെ മദ്യപൻറെ ആക്രമണം . തിരുവല്ല സ്വദേശി ജോജോയാണ് യുവതിയെ ആക്രമിച്ചത്. സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെയാണ് ആക്രമിച്ചത്.യുവതിയെ ജോജോ ബൈക്കിൽ നിന്നും വലിച്ച് താഴെയിട്ടു .അക്രമത്തില്‍ റോഡില്‍ വീണ യുവതിയ തിരുവല്ല താലൂക്ക് ആശുത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി നേരത്തെ ബഹളം വച്ചിരുന്നു .ഇതിന് പിന്നാലെയാണ് റോഡിൽ ഇറങ്ങി യുവതിയെ ആക്രമിച്ചത് .
ഇതേസമയം പ്രതിയെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു .പോലീസ് ജീപ്പിലിട്ടാണ് പ്രതിയെ ബന്ധുക്കൾ മർദിച്ചത്.