സ്കൂട്ടർ ടാക്സി ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടം.. ഖത്തീബ് മരിച്ചു…
കണ്ണൂർ: പേരാവൂരിൽ സ്കൂട്ടർ ടാക്സി ഓട്ടോയുമായി കൂട്ടിയിടിച്ച് ഖത്തീബ് മരിച്ചു. മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി (34) യാണ് മരിച്ചത്. തില്ലങ്കേരി കാവുമ്പടിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. വേങ്ങാട് ഊർപ്പള്ളിയിലെ ഭാര്യ വീട്ടിൽ നിന്ന് മുരിങ്ങോടിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോലുണ്ടായിരുന്ന ദമ്പതികൾക്കും പരിക്കേറ്റിട്ടുണ്ട്.