സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം..അമ്മയ്ക്കും മകനും ദാരുണാന്ത്യം…
എറണാകുളം വടക്കന്‍ പറവൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം. അമ്മയും മകനുമാണ് വാഹനാപകടത്തില്‍ മരിച്ചത്.വൈപ്പിൻ നായരമ്പലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്.ബിന്ദുവിന്റെ ഭര്‍ത്താവ് പരിക്കുകളോടെ ചികിത്സയിലാണ്. പറവൂർ ചെറായി പാടത്ത് വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്. ബന്ധു വീട് സന്ദർശിച്ച് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. ആൽവിൻ, അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ ആയിരുന്നു.