സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം..സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം…
മലപ്പുറം കുന്നുമ്മലിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കുറുവ സ്വദേശി ഹഫ്സത്ത് (46) ആണ് മരിച്ചത്. കുന്നുമ്മലിൽ കെഎസ്ആർടിസി സ്റ്റാൻ്റിനു സമീപമാണ് അപകടം നടന്നത്.സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് മുസ്തഫയുടെ കൈക്കും, കാലിനും നിസ്സാരമായി പരിക്കേറ്റു. ഹഫ്‌സത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.