സ്കൂട്ടറിന് പിന്നിൽ ബസ്സിടിച്ചു… ആറ് പേർക്ക്…
അരൂർ: സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് ആറു പേർക്ക് പരിക്ക്. മുഹമ്മദ് യഹിയ(29), ഭാര്യ ഫാത്തിമ ഫർഹാന(26), ചേർത്തല സ്വദേശികളായ ആശ്വതി (24), പ്രിയംവദ (24), കെ.എസ്.ആർ.ടി.സി. ബസ്സിലെ കോടം തുരുത്ത് സ്വദേശികളായ വിജയൻ(76) , സതീശ് (34) എന്നിവർക്കാണ് പരുക്കേറ്റത്. സ്കൂട്ടർ യാത്രികരെ നെട്ടൂർ ലെയ്ക് ഷോർ ആശുപത്രിയിലും ബാക്കിയുള്ളവരെ അടുത്തുള്ള സ്വകാര്യ ആശുപതിയിലും പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ് സ്കൂട്ടറിൻ്റെ മുകളിലേക്ക് ഇടിച്ചു കയറി .തുടർന്ന് നിയന്ത്രണം തെറ്റിയ ബസ്സ്സമീപത്ത് ഉണ്ടായിരുന്ന കെ.എസ്. ആർ.ടി.സി ബസ്സിലേക്കും ഇടിച്ചു കയറി ആണ് അപകടം ഉണ്ടായത്. അരൂർ ബൈപ്പാസ് കവലയിൽ ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം നടന്നത്. പൊലീസ് എത്താൻ അരമണിക്കൂറിലധികം താമസിച്ചതിനാൽ സ്കൂട്ടർ മാറ്റാനായില്ല . അരൂർ മുതൽ എരമല്ലൂർ വരെ ഒരു മണിക്കൂർ നേരം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.