സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം….
ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ചലി(25) മകൾ അമേയ (4 ), തിടീർനഗർ സ്വദേശി സെൽവത്തിന്റെ ഭാര്യ ജെൻസി (21) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം ഉണ്ടായത്. അഞ്ചലിയും അമേയയും സംഭവ സ്ഥലത്ത് വെച്ചും ജെൻസി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.