സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി.. യുവാവ്…
കണ്ണൂര്‍: സ്കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. സ്കൂട്ടര്‍ യാത്രികനായ ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. കണ്ണൂര്‍ മാച്ചേരിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു.