സോഷ്യൽ മീഡിയയിൽ നിന്ന് ‘പദവി’ ഒഴിവാക്കി പദ്മജ.. പുതിയ കവർ ചിത്രവും…
തൃശൂർ: സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും കോൺഗ്രസ് പദവി നീക്കം ചെയ്ത് പത്മജ വേണുഗോപാൽ. ഫേസ്ബുക്ക് ബയോയിൽ പാർട്ടി പദവിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് മാറ്റി പൊളിറ്റീഷ്യൻ എന്ന് മാത്രമാക്കി തിരുത്തിയിട്ടുണ്ട്. താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും പത്മജ കോൺഗ്രസ് പദവി എടുത്ത് കളഞ്ഞത്. പുതിയ കവർ ചിത്രവും പത്മജ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പത്മജയെ വിമർശിച്ച് നിരവധി പേരാണ് ചിത്രത്തിന് കമന്‍റുകളുമായി എത്തിയത്. അച്ഛനെ ഓർത്തിരുന്നെങ്കിൽ പത്മജ ആർഎസ്എസിനൊപ്പം പോകില്ലെന്നാണ് ഭൂരിപക്ഷം പേരും കമന്‍റ് ചെയ്യുന്നത്. അതേസമയം കോൺഗ്രസിൽ നിന്നുള്ള അവഗണനിയിൽ മനം മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്നാണ് പദ്മജ പറഞ്ഞത്. കോൺഗ്രസ് പാര്‍ട്ടിക്ക് അകത്തു നിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ പറഞ്ഞു. ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം.