സോളാർ സമരം ഒത്ത്തീർപ്പാക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു..വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം…

സോളാർ കേസ് ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. . സിപിഐഎം നേതൃത്വത്തിന്റെ നിർദേശപ്രകാരം മാധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ് ഒത്തുതീർപ്പിനായി തന്നെ വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘സോളാര്‍ ഇരുണ്ടപ്പോള്‍’ എന്ന ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനപരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് നിർണായക വെളിപ്പെടുത്തല്‍.

സോളാർ വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന്റെ മുന്നിൽ സമരം കത്തിക്കയറി നിന്ന സമയത്ത്, ആ സമരം മുന്നോട്ട് കൊണ്ടുപോകാൻ സിപിഐഎമ്മിന് ബുദ്ധിമുട്ടുണ്ടായി. ആ സമയത്ത് ബ്രിട്ടാസ് എന്നെ വിളിച്ച് സമരം അവസാനിപ്പിക്കണ്ടേയെന്ന് ചോദിച്ചു. ഞാൻ ചോദിച്ചു അതെന്താ ഇപ്പോൾ അങ്ങനെ തോന്നാൻ എന്ന്. കാരണമൊന്നും പറഞ്ഞില്ല. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് ഉമ്മൻ ചാണ്ടിയെ അറിയിച്ചേക്കാമോയെന്ന് ബ്രിട്ടാസ് ചോദിച്ചു. അങ്ങനെ ഇക്കാര്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചു. അങ്ങനെയാണ് ആ സമരം അന്ന് തീർന്നതെന്നും ജോൺ മുണ്ടക്കയം വ്യക്തമാക്കി.പിണറായി വിജയന്റെ പേരൊന്നും ബ്രിട്ടാസ് പറഞ്ഞില്ലെന്നും പൊതുവായ തീരുമാനമെന്ന നിലയിലാണ് പറഞ്ഞതെന്നും ജോൺ മുണ്ടക്കയം പറഞ്ഞു.

Related Articles

Back to top button