സൈനിക വാഹനത്തിന് മുകളിലേക്ക് കല്ലുപതിച്ചു..മലയാളി സൈനികന് ദാരുണാന്ത്യം….
ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് വീണ് അപകടം. അപകടത്തിൽ ഒരു മലയാളി സൈനികൻ വീരമൃത്യു വരിച്ചു.ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ അതിപറമ്പത്ത് ജയരാജന്റെ മകൻ പി.ആദർശ്(27)ആണു മരിച്ചത്.ഹിമാചൽപ്രദേശിൽ വെച്ച് ഡ്യൂട്ടിക്കിടയിൽ ആണ് അപകടമുണ്ടായത്.കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം.